ശബ്ദമില്ലാതെ സി.സ്റ്റീഫന്‍
ഉച്ചമയക്കത്തിന്‍റെ തളര്‍ച്ചയില്‍
വറ്റല്‍മുളകിന്‍റെ ചുട്ടമണം
കപ്പച്ചീളുകളില്വെളിച്ചെണ്ണയും ഉപ്പും നിര്‍മ്മിച്ചെടുക്കുന്ന
ജീവിതത്തിന്‍റെ നാട്ടുരുച്ചി
അമ്മ എന്‍റെ ബാല്യത്തിലേക്ക് തിരിച്ചിറങ്ങിവരുന്നു
വെറ്റിലക്കൊടിയുടെ
നെടുകെയും കുറുകെയും നെയ്ത കാലുകളുടെ
മാന്ത്രികസംഗീതം
നെറ്റിയില്നിന്നുംവാര്ന്നൊഴുകുന്ന വിയര്‍പ്പിന്‍റെ ഉപ്പ്
മരത്തണലുകളിലെ അഭയം
അപ്പന്‍
കല്ലറ തുറന്ന്
എല്ലാനാളും
എന്‍റെ അസ്വസ്ഥബോധത്തിലേക്കുകയറിവരുന്നു
എന്‍റെ ചുമലില്‍ ക്ഷീണിതമായ ഒരു കൈയ് വെറുതെ വയ്ക്കുന്നു
കുറേനേരം കൂടെ നടക്കുന്നു
വെയില്‍ തളരുന്നു
നേരം
അലസ്സമായൊരു കാറ്റായി വയലുകളില്‍ നിന്നും കയറിവരുന്നു
ഇലകളില്‍ ചാഞ്ഞുകിടന്ന്
സങ്കടപ്പെട്ട്
കുന്നുകയറി
അങ്ങേച്ഛരിവിലേക്ക് പോകുന്നു
തത്തകള്‍
കതിര്‍ക്കുല തൂവി തിരിച്ച്ചുപോകുന്നു
ഓലത്തുന്ചത്ത് ഓര്‍മ്മകള്‍ കനലെരിക്കുന്നു
രാത്രി ചിറകുനിവര്‍ത്തുന്നു
പാഴായോരില വെറുതെ ഇളകിവീഴുന്നു
ശബ്ദമില്ലാതെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ